ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഡോണായാണ് ഷാരൂഖ് എത്തുക എന്നാണ് വിവരം.
Anirudh
അനിരുദ്ധ് രവിചന്ദർ

തെന്നിന്ത്യയിലെ മുൻ നിര സം​ഗീത സംവിധായകനും ​ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ. ഇതിനോടകം തന്നെ നിരവധി സൂപ്പർ ഹിറ്റ് ​ഗാനങ്ങളും ട്രെൻഡിങ് ​ഗാനങ്ങളും അനിരുദ്ധ് ഒരുക്കിയിട്ടുണ്ട്. തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്കുമെത്തിയിരിക്കുകയാണ് അനിരുദ്ധിന്റെ സം​ഗീത യാത്രയിപ്പോൾ. കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ നായകനായെത്തിയ 'ജവാൻ' എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കും വൻ ഹിറ്റായി മാറിയിരുന്നു. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖുമായി വീണ്ടും ഒരുമിക്കാനുള്ള ഒരുക്കത്തിലാണ് അനിരുദ്ധ്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രമായ 'കിംഗ്' എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധാണെന്നാണ് വിവരം. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറാൻ പോകുന്ന മറ്റൊരു ​ഗാനമായിരിക്കും അനിരുദ്ധ് - ഷാരൂഖ് കൂട്ടുകെട്ടിലെത്തുക.

ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ ഡോണായാണ് ഷാരൂഖ് എത്തുക എന്നാണ് വിവരം. ഷാരൂഖിൻ്റെ മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ്, മാർഫ്ലിക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കിംഗിൻ്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

Anirudh
'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

2012 ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ​ഗാനത്തിലൂടെയാണ് അനിരുദ്ധ് സിനിമയിലേക്കെത്തുന്നത്. അടുത്തിടെ രജിനികാന്ത് നായകനായെത്തിയ ജയിലറിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ സം​ഗീതവും സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചിരുന്നു. ഡങ്കിയാണ് ഷാരൂഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com