രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

1970 കളിലാണ് ബജിറാവു മസ്താനി എന്ന സിനിമ മൻമോഹൻ ദേശായി പ്രഖ്യാപിച്ചത്.
Bajirao Mastani
ബജിറാവു മസ്താനി

പ്രണയത്തെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സംവിധായകരിൽ ഒരാളാണ് സഞ്ജയ് ലീല ബൻസാലി. ദേവദാസ്, ബജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇത്തരത്തിലുള്ളതാണ്. മറാത്ത ഭരണാധികാരിയും പോരാളിയുമായ ബജിറാവുവിന്റെയും കാമുകി മസ്താനിയുടെയും കഥയായിരുന്നു ബജിറാവു മസ്താനി എന്ന ചിത്രം പറഞ്ഞത്.

ദീപിക പദുക്കോൺ, രൺവീർ സിങ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ബൻസാലി തന്നെയായിരുന്നു സം​ഗീത സംവിധാനം ഒരുക്കിയതും. എന്നാൽ ബൻസാലി ഈ സിനിമ ചെയ്യുന്നതിന് വർഷങ്ങൾക്ക് മുൻപേ സംവിധായകൻ മൻമോഹൻ ദേശായി ഈ പ്രണയകഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു.

1970 കളിലാണ് ബജിറാവു മസ്താനി എന്ന സിനിമ മൻമോഹൻ ദേശായി പ്രഖ്യാപിച്ചത്. രാജേഷ് ഖന്നയെയും ഹേമമാലിനിയെയും ടൈറ്റിൽ റോളിൽ അവതരിപ്പിച്ച് ചിത്രമൊരുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. മാത്രമല്ല ചിത്രത്തിൻ്റെ പോസ്റ്ററും അന്ന് പുറത്തിറക്കിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഈ ചിത്രം സംവിധായകന് ഉപേക്ഷിക്കേണ്ടതായി വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Bajirao Mastani
വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

ലക്ഷ്മികാന്ത് - പ്യാരേലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് സം​ഗീതം നിർവഹിക്കാനിരുന്നത്. വർഷങ്ങൾക്കിപ്പുറം 145 കോടി ബജറ്റിലാണ് ബൻസാലി ബജിറാവു മസ്താനി ഒരുക്കിയത്. 2003 ൽ ചിത്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും കാസ്റ്റിങിൽ ഉൾപ്പെടെ പലവിധ പ്രശ്നങ്ങൾ ഉണ്ടായി.

ഒടുവിൽ രൺവീറിലേക്കും ദീപികയിലേക്കും ചിത്രമെത്തുകയായിരുന്നു. നിരവധി അവാർഡുകളും ചിത്രത്തെ തേടിയെത്തി. ബജിറാവുവായി രൺവീറും മസ്താനിയായി ദീപികയും കാശി എന്ന കഥാപാത്രമായി പ്രിയങ്കയുമാണ് ചിത്രത്തിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com