ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്'.
Kangana Ranaut
കങ്കണ റണാവത്ത്

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് നടി കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ മത്സരിക്കുന്നത്. മാണ്ഡിയിൽ നിന്ന് വിജയിച്ചാൽ ബോളിവുഡ് വിടുമോ എന്ന ചോദ്യത്തിന് കങ്കണ നൽകിയ മറുപടിയാണിപ്പോൾ വൈറലാകുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകി‌യ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കുമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മാറിയേക്കുമെന്നാണ് കങ്കണ പറയുന്നത്.

"സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണിത്. ഇതാണ് യാഥാർത്ഥ്യം. ഞാൻ വളരെ ഊർജസ്വലയായ വ്യക്തിയാണ്. ഒരിക്കലും ഞാൻ ഒരു ജോലി തന്നെ ചെയ്യാൻ ആ​ഗ്രഹിച്ചിട്ടില്ല.

സിനിമകളിൽ പോലും ഞാനിപ്പോൾ എഴുതാൻ തുടങ്ങി. ഒരു വേഷം എനിക്ക് ബോറടിക്കുമ്പോൾ ഞാൻ സംവിധാനം ചെയ്യുകയോ നിർമ്മാണത്തിലേക്ക് കടക്കുകയോ ചെയ്യുന്നു. അതുകൊണ്ടെനിക്ക് വളരാനുള്ള മനസുണ്ട്. ആ ഉത്സാഹത്തോടെ തന്നെ മുന്നോട്ട് പോകാൻ ഞാനാ​ഗ്രഹിക്കുന്നു"- കങ്കണ പറഞ്ഞു.

Kangana Ranaut
ഷാരൂഖ് - അനിരുദ്ധ് കോമ്പോ വീണ്ടും; ഹിറ്റിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ

അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ക്വീൻ, തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ പ്രശസ്തയായത്. എമർജൻസിയാണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com