'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

'ജോലി ചെയ്യുമ്പോൾ ചിലപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കിട്ടിരിക്കാം, പിണങ്ങിയിരിക്കാം'.
Sanjay Leela Bhansali
സഞ്ജയ് ലീല ബൻസാലിഫെയ്സ്ബുക്ക്

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള ഫിലിംമേക്കറിൽ ഒരാളാണ് സഞ്ജയ് ലീല ബൻസാലി. 1996 ൽ പുറത്തിറങ്ങിയ ഖമോഷി: ദ് മ്യൂസിക്കൽ എന്ന ചിത്രത്തിലൂടെയായിരുന്നു ബൻസാലി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സൽമാൻ ഖാനും മനീഷ കൊയ്‌രാളയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളുമായി അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ സിനിമ രം​ഗത്തെ തന്റെ ആത്മാർഥ സുഹൃത്തിനെക്കുറിച്ച് പറയുകയാണ് പ്രിയ സംവിധായകൻ.

"ഞാൻ സിനിമ മേഖലയിൽ ഇപ്പോഴും സൗഹൃദം പുലർത്തുന്ന ഒരേയൊരു വ്യക്തി സൽമാൻ ഖാനാണ്. ഇൻഷാ അല്ലാഹ് സംഭവിച്ചില്ലെങ്കിലും, സൽമാൻ ഇപ്പോഴും എന്നോടൊപ്പം നിൽക്കുന്നു. അദ്ദേഹം എന്നെ വിളിക്കും, എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും. നിനക്ക് സുഖമാണോ? എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടോ എന്നൊക്കെ തിരക്കും.

sanjay leela bhansali and salman khan

സൽമാന്റെ തമാശ എനിക്ക് വളരെയിഷ്ടമാണ്. മൂന്ന് മാസത്തിലൊരിക്കൽ അല്ലെങ്കിൽ അഞ്ച് മാസത്തിലൊരിക്കലൊക്കെയാണ് സൽമാന്റെ ഫോൺ കോൾ വരുന്നത്. എന്റെ സിനിമയെക്കുറിച്ചൊന്നും സൽമാൻ ചിന്തിക്കാറേയില്ല, അദ്ദേഹം ശ്രദ്ധിക്കുന്നത് എന്നെ മാത്രമാണ്. ജോലി ചെയ്യുമ്പോൾ ചിലപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കിട്ടിരിക്കാം, പിണങ്ങിയിരിക്കാം.

Sanjay Leela Bhansali
വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

പക്ഷേ ഒരു മാസത്തിന് ശേഷം സൽമാൻ എന്നെ വിളിച്ചു, ഞങ്ങൾ തമ്മിൽ എല്ലാം പറഞ്ഞ് പരിഹരിച്ചു. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ആ അർഥത്തിൽ ആറു മാസത്തിലൊരിക്കൽ സംസാരിക്കുന്ന അങ്ങനെയൊരു സുഹൃത്തിനെ കിട്ടിയതിൽ ഞാൻ ഭാ​ഗ്യവാനാണ്. ഞങ്ങൾ എവിടെയാണോ നിർത്തിയത് അവിടെ നിന്ന് തുടങ്ങും" - സംവിധായകൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പദ്മാവത് എന്ന ചിത്രത്തിന് ശേഷം ബൻസാലി സൽമാൻ ഖാനേയും ആലിയ ഭട്ടിനേയും നായികാനായകൻമാരാക്കി ഇൻഷാ അല്ല എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് 2019 ൽ ചിത്രം ഉപേക്ഷിച്ചു.

ബൻസാലിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സൽമാൻ അവസാന നിമിഷം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഹീരമണ്ഡി എന്ന സീരിസാണ് സഞ്ജയ് ലീല ബൻസാലിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com