യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

സൂര്യയും ബോബി ഡിയോളും തമ്മിലുള്ള യുദ്ധ രം​ഗത്തിന്റെ ചിത്രീകരണമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
Kanguva
കങ്കുവ

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരെ ആകാംക്ഷയിലാക്കിയ ചിത്രങ്ങളിലൊന്നാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രത്തിലെ സൂര്യയുടെ ലുക്കുകളൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ബി​ഗ് ബജറ്റിലെത്തുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായെത്തുന്നത്.

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണിത്. 350 കോടി ബജറ്റിലെത്തുന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്സിലെ യുദ്ധ രം​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 10,000 ആളുകളെ വച്ചാണ് ഈ രം​ഗം ചിത്രീകരിച്ചിരിക്കുന്നത്.

സിജിഐയോ ​ഗ്രാഫിക്സോ ഒന്നും ഉപയോ​ഗിച്ചിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ രം​ഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യയും ബോബി ഡിയോളും തമ്മിലുള്ള യുദ്ധ രം​ഗത്തിന്റെ ചിത്രീകരണമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുൻപുള്ള കഥയാണ് ചിത്രം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീസർ പുറത്തുവന്നതിന് പിന്നാലെ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങൾ, വലിയ യുദ്ധ രം​ഗങ്ങൾ, ഛായാ​ഗ്രഹണം, പശ്ചാത്തല സം​ഗീതം തുടങ്ങി എല്ലാം പ്രേക്ഷകരെ കൈയ്യിലെടുക്കുന്നതാണ്. സിരുത്തൈ ശിവ സംവിധാനമൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസാമിയാണ്.

Kanguva
'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ബോബി ഡിയോളിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ​ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിഷ പടാനിയാണ് ചിത്രത്തിലെ നായിക. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com