തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

ശീര്‍ഷാസനം ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്
keerthy suresh
കീര്‍ത്തി സുരേഷ്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പുതിയ വര്‍ക്കൗട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ശീര്‍ഷാസനം ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്.

ലോകം ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ് എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ വിഡിയോ. തലകുത്തി താരം നില്‍ക്കുന്നതിനു സമീപമായി വളര്‍ത്തുനായയേയും കാണാന്‍ സാധിക്കും. ശീര്‍ഷാസനം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. കീര്‍ത്തി പ്രചോദനമാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍ താരത്തിന്റെ സ്ഥിരതയേയും പ്രശംസിക്കുന്നുണ്ട്. മലയാളത്തിലൂടെ എത്തിയ താരം തമിഴിലും തെലുങ്കിലും സജീവമാണ്. ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബോളിവുഡില്‍ വരുണ്‍ ധവാനൊപ്പം എത്തുന്ന ബേബി ജോണ്‍ റിലീസിനൊരുങ്ങുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com