പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

അനുപം ഖേര്‍ ചെയ്ത കഥാപാത്രമായിരുന്നു മമ്മൂക്കക്ക് നിശ്ചയിച്ചിരുന്നത്.
ബ്ലെസി
ബ്ലെസിഫോട്ടോ : ടി പി സൂരജ് , ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്

കാഴ്ചക്കും തന്‍മാത്രക്കും മുമ്പേ പ്രണയം എന്ന സിനിമ തന്റെ മനസില്‍ വന്നതാണെന്നും തിരക്കഥയെഴുതുന്നതിനും മുമ്പെ മമ്മൂട്ടിയോട് കഥ പറഞ്ഞിരുന്നതായും സംവിധായകന്‍ ബ്ലെസി. പളുങ്കിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുമായി പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ചെയ്യാം എന്ന് മമ്മൂട്ടി നിര്‍ദേശിച്ചു. അന്ന് അവിടെ എസ് എന്‍ സ്വാമിയും ഷാജി കൈലാസും കൂടെയുണ്ടായിരുന്നു. ഞാനൊരു വൃദ്ധനായി അഭിനയിക്കാന്‍ പോകുന്നു എന്നൊക്കെ അവരുടെ അടുത്ത് പറയുകയും ചെയ്തിരുന്നു. പിന്നീട് തിരക്കഥ അദ്ദേഹം വായിച്ചപ്പോഴാണ് മറ്റൊരാള്‍ ചെയ്യുന്നതായിരിക്കും നന്നാവുക എന്ന് മമ്മൂക്ക പറഞ്ഞതെന്നും ബ്ലെസി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ്സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലെസി
'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

അനുപം ഖേര്‍ ചെയ്ത കഥാപാത്രമായിരുന്നു മമ്മൂക്കക്ക് നിശ്ചയിച്ചിരുന്നത്. കഥ രൂപപ്പെടുമ്പോള്‍ അച്യുതമേനോന്‍ ആയിരുന്നു മുഖ്യകഥാപാത്രം. സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങിയപ്പോള്‍ മമ്മൂക്ക കംഫര്‍ട്ടബിള്‍ ആണോ എന്ന് സംശയിച്ചു. നരച്ച താടിയുമൊക്കെയായി റിയലിസ്റ്റിക് ആയിട്ട് ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം. അത് അദ്ദേഹത്തോട് തുറന്ന് പറയുകയും ചെയ്തു. പിന്നീട് തിരക്കഥ വായിച്ചപ്പോള്‍ ഇതൊരു പുതിയ ആള്‍ ചെയ്യുന്നതാവും നന്നാവുക എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ആ മറുപടി കിട്ടാനാണ് ആഗ്രഹിച്ചതും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ ആളുകളെ കണ്ടെത്തുക പ്രയാസമായി. പിന്നെ ഞാന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനടുത്താണ് പോയത്. (അപ്പോഴും ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ല.) അദ്ദേഹത്തിനടുത്ത് സംസാരിച്ചപ്പോള്‍ കഥ ഇഷ്ടപ്പെട്ടു. ഉദ്ദേശിക്കുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഭാഷ പ്രശ്‌നമാണ്. അങ്ങനെ അദ്ദേഹവും വേണ്ടെന്ന് വെച്ചതായും ബ്ലെസി പറഞ്ഞു.

പിന്നീട് ദുബൈയില്‍ കാസിനോവ ലൊക്കേഷന്‍ ഷൂട്ടില്‍ അവിചാരിതമായി പോയി. ലാലേട്ടന്‍ വെറുതെ കുശലം ചോദിച്ചു. അപ്പോള്‍ ഈ കഥ വെറുതെ പറഞ്ഞു. മാത്യൂസിനെ ഞാന്‍ ചെയ്യട്ടെ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. അത് എനിക്ക് എനര്‍ജിയായി. അപ്പോള്‍ മുതലാണ് മാത്യൂസ് തിരക്കഥയില്‍ വലുതായി വരുന്നത്. വീല്‍ചെയറില്‍ ഒതുങ്ങിയിരിക്കുന്ന മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസറായി ലാലേട്ടന്‍ എന്നെ അമ്പരപ്പിച്ചു. അങ്ങനെയാണ് അനുപം ഖേര്‍ എന്ന നടനിലേയ്ക്ക് എത്തിയത്. അനുപം ഖേറിന്റെ ബാല്യം ആര്‍ക്കും അറിയാത്തതുകൊണ്ട് വലിയ പ്രശ്‌നം ഉണ്ടായില്ല. മമ്മൂട്ടിയായിരുന്നെങ്കില്‍ ചെറുപ്പം അവതരിപ്പിക്കുക വലിയ വെല്ലുവിളിയായേനെ എന്നും അദ്ദേഹം പറഞ്ഞു.

ഡിഗ്രി കാലഘട്ടത്തില്‍ പഠിക്കുന്ന സമയത്ത് എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു വിറക് കടയുണ്ട്. ഒരു ദിവസം അവിടെ പോയി തിരികെ വരുമ്പോള്‍ മഴ പെയ്തു. ഞാന്‍ ആ മഴ മുഴുവന്‍ നനഞ്ഞു നടന്നു. അന്ന് തോന്നിയ ഫ്രെയിം ആണ് പ്രണയത്തിന്റെ തുടക്കമെന്നും ബ്ലെസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com