'ഇതാര് രംഗ ചേച്ചിയോ?': രംഗണ്ണന്‍ സ്റ്റൈലില്‍ കരിങ്കാളി റീലുമായി നവ്യ നായര്‍: കയ്യടിച്ച് ആരാധകര്‍

നവ്യ നായരും രംഗണ്ണന്‍ ഫീവറിലാണ്
navya nair
രംഗ സ്‌റ്റൈലില്‍ കരിങ്കാളി റീലുമായാണ് താരം എത്തിയത്

റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ആരാധകരുടെ മനസില്‍ ആവേശമായി തുടരുകയാണ് ഫഹദ് ഫാസിലിന്റെ രംഗണ്ണന്‍. നടി നവ്യ നായരും രംഗണ്ണന്‍ ഫീവറിലാണ്. താരത്തിന്റെ പുതിയ റീലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. രംഗ സ്‌റ്റൈലില്‍ കരിങ്കാളി റീലുമായാണ് താരം എത്തിയത്.

navya nair
വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

വെള്ള ഡ്രസ്സും നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞാണ് നവ്യയെ വിഡിയോയില്‍ കാണുന്നത്. ഫഹദ് ഫാസിലിന്റെ ഒരു അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗത്തിനൊപ്പമായിരുന്നു വിഡിയോ. സിനിമയിലെ കഥാപാത്രങ്ങളെ ഗൗരവത്തിലെടുക്കരുത് എന്നാണ് ഫഹദ് പറയുന്നത്. രംഗയുടെ ഡയലോഗായ എടാ മോനേ എന്ന് പറഞ്ഞാണ് നവ്യ വിഡിയോ ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റെ ഇപ്പോഴത്തെ ഫേവറേറ്റ്. അങ്ങനെ അങ്ങ് വിട്ടുകളയാന്‍ പറ്റോ. ശ്രദ്ധിക്കണ്ടേ അമ്പാനെ? ഇനി ശ്രദ്ധിക്കാം അണ്ണാ... എത്ര നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചാലും ഞാന്‍ നന്നാവൂല്ല. അതുകൊണ്ട് കമന്റ് ഇടേണ്ട. കാരണം ഞാന്‍ രംഗ ഫീവറിലാണ്.- എന്നാണ് നവ്യ കുറിച്ചത.് എന്തായാലും വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇത് ആരം രംഗ ചേച്ചിയോ എന്നായിരുന്നു ഒരാളുടെ കമന്റ്. ശ്രുദ്ധിക്കുന്നുണ്ട് ചേച്ചി എന്നും കമന്റുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com