ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍

മുംബൈയിലെ പോളിങ് ബൂത്തില്‍ രാവിലെ ഏഴ് മണിയോടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്
akshay kumar
അക്ഷയ് കുമാര്‍

മുംബൈ: ഇന്ത്യന്‍ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലെ പോളിങ് ബൂത്തില്‍ രാവിലെ ഏഴ് മണിയോടെ എത്തിയ താരം ക്യൂ നിന്നാണ് വോട്ട് ചെയ്തത്.

ഇന്ത്യ വികസിതവും ശക്തവുമാകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അത് മനസില്‍ വച്ചാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും താരം പറഞ്ഞു. നല്ലതിനുവേണ്ടിയാവണം വോട്ട് ചെയ്യേണ്ടതെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. 2023 ഓഗസ്റ്റിലാണ് അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1990കളില്‍ തന്റെ 14 സിനിമകള്‍ ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതോടെയാണ് അക്ഷയ് കനേഡിയന്‍ പൗരത്വം സ്വീകരിക്കുന്നത്. എന്നാല്‍ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ താരത്തിന്റെ കരിയറില്‍ വലിയ വിജയങ്ങളുണ്ടാകുകയും ബോളിവുഡിലെ സൂപ്പര്‍താരമായി മാറുകയുമായിരുന്നു. 2019ല്‍ താരം കനേഡിയന്‍ സിറ്റിസന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com