എട മോനെ ഇതാണ് അമേയയുടെ വെയിറ്റ് ലോസ് രഹസ്യം; സിംപിള്‍ ഹെല്‍ത്തി വിഭവം പരിചയപ്പെടുത്തി താരം; വിഡിയോ

കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് വെയ്റ്റ് കുറച്ചത് എന്നാണ് താരം പറഞ്ഞത്
ameya mathew
അമേയ മാത്യു

രിക്കിലൂടെ എത്തി ആരാധക ശ്രദ്ധനേടിയ താരമാണ് അമേയ മാത്യു. കുറച്ചു നാളായി കാനഡയിലാണ് താരം. അടുത്തിടെയാണ് താൻ ശരീര ഭാരം കുറച്ച വിവരം ആരാധകരെ അറിയിച്ചത്. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് വെയ്റ്റ് കുറച്ചത് എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ തന്റെ സ്പെഷ്യൽ ഡയറ്റിലെ ഒരു വിഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ചെമ്മീൻ പ്രേമികൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈ ഹെൽത്തി വിഭവം. ചെമ്മീനൊപ്പം ബ്രോക്കോളിയാണ് ഇതിലെ പ്രധാനതാരം. ഈ വിഭവത്തിൽ പ്രോട്ടീനും മൈക്രോന്യൂട്രിയന്റുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. എടാ മോനെ…നമുക്ക് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയൊരു ഡിഷ് ട്രൈ യ്താലോ…- എന്ന കുറിപ്പിലാണ് അമേയ വിഡിയോ പങ്കുവച്ചത്.

ചേരുവകൾ:

ചെമ്മീൻ, ബ്രോക്കോളി, പച്ച ഉള്ളിതണ്ട്, വെളുത്തുള്ളി, സോയ സോസ് - 4 ടേബിൾസ്പൂൺ, എള്ളെണ്ണ, കോൺസ്റ്റാർച്ച്- - 3 ടീസ്പൂൺ, 1 കപ്പ് വെള്ളം

ഉണ്ടാക്കുന്ന വിധം:

വെളുത്തുള്ളി, ഉള്ളിതണ്ട് എന്നിവ ചെറുതായി അരിയുക. ഇതിലേക്ക് സോയ സോസ്, കുറച്ച് എള്ളെണ്ണ, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു കപ്പ്‌ വെള്ളം, കോൺസ്റ്റാർച്ച് എന്നിവ കൂടി ഇതിലേക്ക് ചേര്‍ത്ത് മാറ്റിവയ്ക്കുക.

ബ്രോക്കോളി വെള്ളത്തില്‍ ഇട്ട് വേവിച്ചുവെക്കുക. ഒരു പാത്രത്തില്‍ അല്‍പ്പം ഒലിവ് ഓയില്‍ ഒഴിച്ച് അതിലേക്ക് അരിഞ്ഞ വെളുത്തുള്ളി ഇട്ടു വഴറ്റുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇളക്കുക. വേവിച്ചു വച്ച ബ്രോക്കോളി ഇതിലേക്ക് ചേർക്കുക. നേരത്തെ തയാറാക്കിവെച്ച കൂട്ട് ഇതിനു മുകളിലേക്ക് ഒഴിച്ച് നന്നായി വേവിക്കുക. ഷ്രിംപ് ബ്രോക്കോളി റെഡി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com