പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

എൻടിആർനീൽ എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് മൈത്രി മൂവി മേക്കേഴ്സ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്
Jr NTR
ജൂനിയർ‍ എൻടിആർfacebook

ജൂനിയർ എൻടിആറിന്റെ 41 -ാം പിറന്നാൾ ആണിന്ന്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. ഇപ്പോഴിതാ ജൂനിയർ‍ എൻടിആർ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുകയാണ്. കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രമെത്തുക.

മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആര്‍ട്ട്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഓ​ഗസ്റ്റിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. എൻടിആർനീൽ എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് മൈത്രി മൂവി മേക്കേഴ്സ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

പിറന്നാൾ ആശംസകൾ മാൻ ഓഫ് മാസസ് എൻടിആർ എന്നാണ് മൈത്രി മൂവി മേക്കേഴ്സ് കുറിച്ചിരിക്കുന്നത്. പുഷ്പ 2 ആണ് മൈത്രിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. സലാർ ആണ് പ്രശാന്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Jr NTR
'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Jr NTR
യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

കൊരട്ടല ശിവയുടെ ദേവര: പാര്‍ട്ട്‌ 1 ആണ് ജൂനിയർ എൻടിആറിന്റേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം. സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ജാൻവി കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com