'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

സേനാപതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽഹാസനെത്തുന്നത്
indian 2
ഇന്ത്യൻ 2x

സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ 2. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 12 നാണ് തിയറ്ററുകളിലെത്തുക.

ഈ മാസം 22 ന് ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ അന്നത്തെ റെക്കോഡുകളെല്ലാം തകർത്താണ് ബോക്സോഫീസിൽ മുന്നേറിയത്. കാജൽ അ​ഗർവാൾ, സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, എസ്.ജെ സൂര്യ, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷനിലാണിപ്പോൾ ഇന്ത്യൻ 2. സേനാപതിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽഹാസനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

indian 2
പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

ഇന്ത്യൻ 2 പുറത്തുവരുന്നതിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും പുറത്തുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തവർഷം ജനുവരിയിൽ ഇന്ത്യൻ 3 പുറത്തുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 ലാണ് ഇന്ത്യൻ 2 വിന് തുടക്കമിടുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയ്ന്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com