മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി നടി റോഷ്‌ന റോയ്
റോഷ്‌ന റോയ്
റോഷ്‌ന റോയ്ഫെയ്സ്ബുക്ക്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് താന്‍ ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതായി നടി റോഷ്‌ന റോയ്. തന്റെ ആരും അല്ലാത്ത ആളുകള്‍ക്ക് അധിക്ഷേപിക്കാന്‍ അവകാശമില്ലെന്നും ഇനിയും തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും റോഷ്‌ന റോയ്. ഫെയ്‌സ്ബുക്കിലാണ് നടിയുടെ കുറിപ്പ്.

യദുവിനെതിരെ പറഞ്ഞപ്പോള്‍ ഭീഷണികളും തെറിവിളികളും വന്നുകൊണ്ടിരിക്കുകയാണ്. അയാളുടെ സംസാരത്തിന്റെ രീതി അത്രമേല്‍ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തില്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും തുറന്നു പറഞ്ഞതാണ്. അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് പുറത്തറിയണമെന്നാണ് ഉദ്ദേശിച്ചത്. മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത് .. സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കുമെന്നും നടി പറയുന്നു.

റോഷ്‌ന റോയ്
ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ വൈകല്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീര്‍ക്കുകയും ചെയ്യാം. അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ ശരിയാണ് പക്ഷേ, തെറി വിളിക്കുകയും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും അഭിപ്രായങ്ങള്‍ അല്ലെന്നും മറക്കരുതെന്നും നടി പറയുന്നു. ഇനിയും ബുദ്ധിമുട്ടിച്ചാല്‍ നിയമനടപടിയിലേക്ക് പോകുമെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com