'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളുമാണ് എന്ന് പറയുകയാണ് സഞ്ജയ് ലീല ബന്‍സാലി
Sanjay leela bansali
സഞ്ജയ് ലീല ബന്‍സാലി

ക്തമായ സ്ത്രീകഥാപാത്രങ്ങളാല്‍ സമ്പന്നമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകള്‍. നര്‍ത്തകിമാര്‍ക്കും ലൈംഗിക തോഴിലാളികള്‍ക്കുമെല്ലാം വലിയ സ്ഥാനമാണ് തന്റെ സിനിമകളില്‍ അദ്ദേഹം നല്‍കാറുള്ളത്. റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളുമാണ് എന്ന് പറയുകയാണ് സഞ്ജയ് ലീല ബന്‍സാലി.

Sanjay leela bansali
ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍

'ഒരുപാട് നിഗൂഢതകളുള്ള സ്ത്രീകളാണ് അവര്‍. നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളും വ്യത്യസ്തരാണ്. പക്ഷേ അവര്‍ക്ക് പ്രത്യേകതരം ശക്തി അനുഭവപ്പെടും. ഇത് കണ്ടുനില്‍ക്കാന്‍ തന്നെ എനിക്ക് ഏറെ താല്‍പ്പര്യമാണ്. ആവര്‍ പാട്ടുപാടുകയും ഡാന്‍സു ചെയ്യുകയും ചെയ്യും. അവരുടെ സന്തോഷവും ദുഃഖവുമെല്ലാം സംഗീതവും ഡാന്‍സുമാണ്. ജീവിതത്തിലെ കല മനസിലാക്കിയവരാണ് അവര്‍. അവരുടെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ആകര്‍ഷകമാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നമ്മള്‍ കലാകാരന്മാര്‍. നിങ്ങള്‍ അവരെ എന്ത് പേരു വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ എനിക്ക് അവരെ ആവശ്യമാണ്. നിഗൂഢമായവ എനിക്ക് സൃഷ്ടിക്കണം. പണ്ട് സ്‌കൂളില്‍ പഠിക്കാനായി പോവുമ്പോള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇവരാണ്. റേഷനു വേണ്ടി ക്യൂ നില്‍ക്കുന്ന മധ്യവര്‍ഗ വീട്ടമ്മ എന്നെ ആകര്‍ഷിച്ചിട്ടില്ല.'- സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com