'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി

വ്യക്തികളെന്നതിലുപരി ഞങ്ങൾ അഭിനേതാക്കൾ കൂടിയാണ്.
Kiara Advani
കിയാര അദ്വാനിinstagram

ബോളിവുഡിന്റെ പ്രിയ നായികമാരിലൊരാളാണ് കിയാര അദ്വാനി. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. 2021 ൽ കിയാരയും ഭർത്താവ് സിദ്ധാർഥ് മൽഹോത്രയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഷേർഷ. ഇരുവരും ഒന്നിച്ചുള്ള പുതിയ പ്രൊജക്ട് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് കിയാര നൽകിയ മറുപടിയാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കിയാരയുടെ മറുപടി.

'പങ്കാളികളെന്ന നിലയിൽ ഷേർഷ ഞങ്ങൾക്ക് ഒരുപാട് സ്നേഹം നൽകിയിട്ടുള്ളതായി എനിക്ക് തോന്നുന്നു. അത് ഞങ്ങളെയും ഒരുപാട് ആവേശത്തിലാക്കിയിട്ടുണ്ട്. ഞങ്ങളെ ഒരുമിച്ച് കാണാൻ പ്രേക്ഷകർക്കും ആ​ഗ്രഹമുണ്ട്.അതെങ്ങനെ സംഭവിക്കുമെന്നതിനേക്കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല.

വ്യക്തികളെന്നതിലുപരി ഞങ്ങൾ അഭിനേതാക്കൾ കൂടിയാണ്. ഇനിയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞങ്ങൾക്ക് ആ​ഗ്രഹമുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെ ഇഷ്ടപ്പെടുകയാണെങ്കിൽ മാത്രമേ അത്തരമൊരു പ്രൊജക്ട് ചെയ്യുകയുള്ളൂ' - കിയാര പറയുന്നു.

ഷേർഷയുടെ സെറ്റിൽ വച്ചാണ് കിയാരയും സിദ്ധാർഥും തമ്മിൽ അടുത്ത സുഹൃത്തുക്കളാകുന്നത്. പിന്നീട് ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2023 ഫെബ്രുവരി ഏഴിനാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. കാർ​ഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ആർമി ഓഫിസർ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സംവിധായകൻ വിഷ്ണുവർധൻ ഷേർഷ ഒരുക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kiara Advani
'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

ഡിംപിൾ എന്ന കഥാപാത്രമായാണ് ഷേർഷയിൽ കിയാരയെത്തിയത്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3 ആണ് കിയാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. യോദ്ധയാണ് സിദ്ധാർഥിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com