യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ആർട്ടിക്കിൾ 370 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ​ഗർഭിണിയാണെന്ന വിവരം യാമി ആരാധകരെ അറിയിച്ചത്.
Yami Gautam
യാമി ​ഗൗതമും ആദിത്യയുംinstagram

കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ച് നടി യാമി ​ഗൗതമും ഭർത്താവും ഫിലിംമേക്കറുമായ ആദിത്യയും. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തിയ വിവരം അറിയിച്ചത്. ആൺ കുഞ്ഞിന്റെ പേരും താരദമ്പതികൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

വേദാവിദ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ​ഗർഭകാലത്തും പ്രസവ സമയത്തും കൂടെ നിന്ന ഡോക്ടർമാർക്ക് ഇരുവരും നന്ദിയും അറിയിച്ചിട്ടുണ്ട്. മാതാപിതാക്കളായുള്ള മനോഹരമായ ഈ യാത്ര തുടങ്ങുമ്പോൾ മകന്റെ ഭാവിയെ ഞങ്ങൾ ആകാംക്ഷയോടെ നോക്കിക്കാണുന്നു. അവൻ കുടുംബത്തിനും രാജ്യത്തിനും അഭിമാനമായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും യാമി കുറിച്ചു.

അക്ഷയതൃതീയ ദിനത്തിലാണ് (മെയ് 10) കുഞ്ഞിന്റെ ജനനമെന്നും പോസ്റ്റിൽ പറയുന്നു. നിങ്ങളുടെ എല്ലാവരുടേയും അനു​ഗ്രഹവും സ്നേഹവും അവന്റെയൊപ്പം ഉണ്ടാകണമെന്നും ഇരുവരും കുറിച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ആരാധകരും രം​ഗത്തെത്തി.

കുഞ്ഞിന്റെ പേരിന്റെ അർഥം എന്താണെന്നാണ് ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. രൺവീർ സിങ്, മൃണാൽ താക്കൂർ, ആയുഷ്മാൻ ഖുറാന, പ്രിയ മണി, നേഹ ധൂപിയ തുടങ്ങിയ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

Yami Gautam
'ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്, പക്ഷേ'; സിദ്ധാർഥിനൊപ്പം സിനിമയുണ്ടാകുമോയെന്ന ചോദ്യത്തിന് കിയാരയുടെ മറുപടി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആർട്ടിക്കിൾ 370 എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ​ഗർഭിണിയാണെന്ന വിവരം യാമി ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com