​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ നടൻ പൃഥ്വിരാജാണ് കേസെടുത്ത വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്
GURUVAYOORABALA  NADAYIL
​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽഫെയ്സ്ബുക്ക്

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു എന്ന പരാതിയിൽ കേരള പൊലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്തു. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്. തിയറ്ററിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജൻ സോഷ്യൽമീഡിയയിലും പ്രത്യക്ഷപ്പെട്ടു.

ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ നടൻ പൃഥ്വിരാജാണ് കേസെടുത്ത വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഈ സിനിമ നിർമ്മിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർഗ്ഗാത്മകതയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. പൈറസിയോട് നോ പറയൂ! എന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നതും പങ്കുവെയ്ക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കേരളാ പൊലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാനഭാ​ഗങ്ങൾ എന്നിവ കൈവശം വെയ്ക്കുന്നവർക്കും പങ്കുവെയ്ക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഈ സിനിമ നിർമിക്കുന്നതിന് വേണ്ടിവന്ന കഠിനാധ്വാനവും സർ​ഗാത്മകതയും സംരക്ഷിക്കാൻ കൂടെ നിൽക്കുക, സഹകരിക്കുക. നന്ദി', പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

GURUVAYOORABALA  NADAYIL
'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയിൽ'. താരനിരയും സംവിധായകന്റെ മുൻസിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com