'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എൽസിയു) ഇന്ന് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ്. എൽസിയുവിലൂടെ ലോകേഷ് കനകരാജെന്ന സംവിധായകനിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്ന വിശ്വാസവും വളരെ വലുതാണ്. കൈതി, വിക്രം, ലിയോ തുടങ്ങിയ ബോക്സോഫീസ് ഹിറ്റുകൾ പുറത്തുവന്നതും എൽസിയുവിന്റെ കീഴിലായിരുന്നു.
എന്നാൽ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് ലോകേഷ് എവിടെയും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ്, എൽസിയുവിൻ്റെ തുടക്കം പ്രേക്ഷകരേയും ആരാധകരേയും അറിയിക്കാനായി ഒരു ഹ്രസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നതായി നടൻ നരേൻ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ ഹ്രസ്വ ചിത്രത്തെ സംബന്ധിക്കുന്ന പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പിള്ളൈയാർ സുഴി (ആരംഭം) എന്നാണ് ഈ ചിത്രത്തിന്റെ പേരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായെന്നും വിവരമുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
20 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. അർജുൻ ദാസ്, നരേൻ, കാളിദാസ് ജയറാം എന്നിവരും മറ്റു ചില താരങ്ങളുമാണ് ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒടിടിയിലൂടെയോ യൂട്യൂബിലൂടെയോ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
അതേസമയം ലോകേഷ് ഇനി പ്രവർത്തിക്കാൻ പോകുന്നത് രജിനികാന്തിനൊപ്പം കൂലി എന്ന ചിത്രത്തിലാണ്. ഈ സിനിമ എൽസിയുവിന്റെ ഭാഗമായിരിക്കില്ല എന്ന് ലോകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2012 ൽ പുറത്തിറങ്ങിയ അച്ചം തവിർ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലോകേഷ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ക്ലബ്ബേസിൽ മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ അച്ചം തവിർ നേടി. എൽസിയുവിൻ്റെ ഭാഗമായി ആദ്യമെത്തിയത് കാർത്തി നായകനായെത്തിയ കൈതി ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക