ജോജു ജോര്‍ജ് ബോളിവുഡിലേക്ക്: അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ

ബോബി ഡിയോള്‍, സാനിയ മല്‍ഹോത്ര തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്
JOJU GEORGE, ANURAG KASHYAP
ജോജു ജോര്‍ജ്, അനുരാഗ് കശ്യപ്ഫെയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ് ബോളിവുഡിലേക്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ബോബി ഡിയോള്‍, സാനിയ മല്‍ഹോത്ര തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

JOJU GEORGE, ANURAG KASHYAP
തലൈവര്‍ക്കൊപ്പം യൂസഫലിയുടെ റോയല്‍ യാത്ര, നേരെ വീട്ടിലേക്ക്: വിഡിയോ

അനുരാഗ് കശ്യപ് തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ഒരുങ്ങുന്നത്. സബ ആസാദ്, ജീതേന്ദ്ര ജോഷി, റിദ്ദി സെന്‍, സപ്‌ന പബ്ബി, അന്‍കുഷ് ജെഡാം, നാഗേഷ് ബോന്‍സ്ലെ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴിലും തെലുങ്കിലും ജോജു ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമല്‍ ഹാസനും മണിരത്‌നവും ഒന്നക്കുന്ന തഗ്ഗ് ലൈഫിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനിടെ മലയാളത്തില്‍ അകരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫില്‍ ക്ലബ്ബിലൂടെ അഭിനേതാവായാണ് അനുരാഗ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com