പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

തുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ രചിച്ച എം.പി. ലിപിന്‍ രാജ് അര്‍ഹനായി
PATHMARAJAN AWARDS MALAYALAM FILM
പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍, മികച്ച കഥാകൃത്തായി ഉണ്ണി ആര്‍, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പുരസകാരം ആനന്ദ് ഏകര്‍ഷി എന്നിവര്‍ അര്‍ഹരായി.

ആനോ എന്ന നോവലാണ് ജിആര്‍ ഇന്ദുഗോപനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അഭിജ്ഞാനം എന്ന ചെറുകഥയുടെ രചനയ്ക്കാണ് ഉണ്ണി ആറിനു പുരസ്‌കാരം. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, ആട്ടം എന്ന ചിത്രത്തിന് ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് നേടി. 40000 രൂപയും, ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

PATHMARAJAN AWARDS MALAYALAM FILM
705 വജ്രങ്ങള്‍; വില 357 കോടി: മാസ്റ്റര്‍ പീസ് നെക്ലെസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര

40 വയസില്‍ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് മാര്‍ഗ്ഗരീറ്റ രചിച്ച എംപി ലിപിന്‍ രാജ് അര്‍ഹനായി. വി.ജെ.ജെയിംസ് അധ്യക്ഷനും കെ രേഖ, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്യാമപ്രസാദിന്റെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ശ്രുതി ശരണ്യവുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 33-ാമത് പദ്മരാജന്‍ പുരസ്‌കാരമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com