തലൈവര്‍ക്കൊപ്പം യൂസഫലിയുടെ റോയല്‍ യാത്ര, നേരെ വീട്ടിലേക്ക്: വിഡിയോ

തന്റെ റോൾസ് റോയ്സിൽ രജനീകാന്തിനേയും കയറ്റി ഡ്രൈവ് ചെയ്യുന്ന യൂസഫലിയെ ആണ് വിഡിയോയില്‍ കാണുന്നത്
RAJINIKANTH
വൈറലാവുന്നത് രജനീകാന്തിനൊപ്പമുള്ള യൂസഫലിയുടെ വിഡിയോ ആണ്

കേരളത്തിലെ പ്രമുഖ താരങ്ങളുമായി അടുത്ത ബന്ധമാണ് പ്രമുഖ വ്യവസായി എം എ യൂസഫലിയ്ക്ക്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങൾ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ‌ വൈറലാവുന്നത് രജനീകാന്തിനൊപ്പമുള്ള യൂസഫലിയുടെ വിഡിയോ ആണ്.

തന്റെ റോൾസ് റോയ്സിൽ രജനീകാന്തിനേയും കയറ്റി ഡ്രൈവ് ചെയ്യുന്ന യൂസഫലിയെ ആണ് വിഡിയോയില്‍ കാണുന്നത്. യുഎഇ സന്ദർശനത്തിന് എത്തിയപ്പോഴാണ് സൂപ്പർസ്റ്റാർ വ്യവസായ പ്രമുഖനെ കാണാനെത്തിയത്. അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തും താരം സന്ദർശനം നടത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും യൂസഫ് അലി തന്നെ തന്റെ റോൾസ് റോയ്സിൽ താരത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് യൂസഫലിക്കൊപ്പമുള്ള രജനീകാന്തിന്റെ വിഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com