ആരോഗ്യം മോശമായിരിക്കുമ്പോഴും ആരാധകനോട് കരുതല്‍; മനം കവര്‍ന്ന് ഷാരുഖ് ഖാന്റെ വിഡിയോ

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം
SHAH RUKH KHAN
അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് പിടിഐ

സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ് താരത്തിന് സൂര്യാഘാതമേറ്റത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആരാധകനൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്.

SHAH RUKH KHAN
'മഹിയും ഉണ്ണി ചേട്ടനും സുഹൃത്തുക്കൾ: മത വിദ്വേഷത്തിന് കാത്തിരുന്നവർ എന്റെ വാക്കുകൾ മുതലെടുക്കുന്നു': അവജ്ഞയോടെ തള്ളണമെന്ന് ഷെയിൻ

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളി കണ്ട് ഇറങ്ങിയ താരത്തെ കാത്ത് വീല്‍ചെയറില്‍ ഒരു ആരാധകന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആരോഗ്യം മോശമാണെങ്കില്‍ കൂടി തന്നെ കാത്തിരുന്ന ആരാധകനൊപ്പം താരം സമയം ചെലവഴിക്കുകയായിരുന്നു. ആരാധകനോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ താരം ഒന്നിച്ച് ഫോട്ടോയും എടുത്താണ് മടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ആരോഗ്യം മോശമായിരിക്കുമ്പോഴും തന്റെ ആരാധകനോട് കാണിച്ച കരുതലിന് കയ്യടിക്കുകയാണ് ആരാധകര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെയാണ് അഹമ്മദാബാദ് കെഡി ഹോസ്പിറ്റലില്‍ താരത്തെ പ്രവേശിപ്പിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. താരത്തിന്റെ അവസ്ഥ മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരം കണ്ടതിനു ശേഷം ഹോട്ടലിലേക്ക് പോയ താരത്തിന്റെ ആരോഗ്യം രാത്രിയോടെ മോശമാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com