എട മോനേ, എന്തൊരു ലുക്കാ ഇത്! ഫഹദിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

പോർഷെ കാറോടിച്ച് സെറ്റിലേക്ക് വരുന്ന ഫഹദിന്റെ വീഡിയോ അൽത്താഫ് സലീം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
Fahadh Faasil
ഫഹദ് ഫാസിൽinstagram

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ വരെയുണ്ട് ഫഹദ് ഫാസിലിന് ആരാധകർ. ആവേശമാണ് ഫഹദിന്റേതായി ഒടുവിൽ തിയറ്ററുകളിലേക്കെത്തിയ ചിത്രം. രം​ഗണ്ണൻ എന്ന ഫഹദിന്റെ കഥാപാത്രം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകരേറ്റെടുത്ത്. രം​ഗണ്ണൻ ഹാങ് ഓവർ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ നിന്ന് മാറിയിട്ടില്ല.

എന്നാൽ ഫഹദാകട്ടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഫഹദിന്റെ ഒരു പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ കവിത ​ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഫഹദ്.

വൻ ജനാവലിയാണ് ഫഹദിനെ കാണാനെത്തിയത്. ചെറുക്കൻ ഫ്രീക്കൻ ആയി, ആ പഴയ ലുക്ക് ഓർമ്മ വരുന്നു എന്നൊക്കെയാണ് ഫഹദിന്റെ ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയിലാണ് ഫഹദിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ കൊച്ചിയിലെ ഷൂട്ടിങ് സെറ്റിൽ ഫഹദ് ജോയിൻ ചെയ്തിരുന്നു. പോർഷെ കാറോടിച്ച് സെറ്റിലേക്ക് വരുന്ന ഫഹദിന്റെ വീഡിയോ അൽത്താഫ് സലീം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fahadh Faasil
കണ്ണ് നിറഞ്ഞ് ആസിഫ് അലി: 'തലവൻ' കണ്ട് വികാരാധീനനായി താരം; വിഡിയോ

കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രൺജി പണിക്കർ, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com