പുതു ചരിത്രം; കാനില്‍ മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്
Anasuya Sengupta
അനസൂയ സെന്‍ഗുപ്തഇൻസ്റ്റ​ഗ്രാം

കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത. ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രമായാണ് അനസൂയ എത്തിയത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്ന്് താരം പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് അനസൂയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. മനോഹരം എന്നാണ് നടി തിലോത്തമ ഷോം കുറിച്ചത്. ഭൂപടത്തില്‍ നമ്മെ അടയാളപ്പെടുത്തി അനസൂയ ചരിത്രം സൃഷ്ടിച്ചെന്നും താരം കുറിച്ചു.

പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. നെറ്റ്ഫഌക്‌സ് ഷോ മസബ മസബയുടെ സെറ്റ് ഡിസൈന്‍ ചെയ്തതും താരമായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ അനസൂയ ഇപ്പോള്‍ ഗോവയിലാണ് താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com