കണ്ണ് നിറഞ്ഞ് ആസിഫ് അലി: 'തലവൻ' കണ്ട് വികാരാധീനനായി താരം; വിഡിയോ

ചിത്രത്തിന് ലഭിച്ച സ്വീകരണം കണ്ട് വികാരാധീനനായി കണ്ണ് നിറയുന്ന ആസിഫ് അലിയെ ആണ് വിഡിയോയിൽ കാണുന്നത്
ASIF ALI
താൻ ഏറെ സന്തോഷവാനാണ് എന്നാണ് താരം മാധ്യമങ്ങളോട് പറയുന്നത്

സിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ തലവൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ എത്തി ചിത്രം കണ്ട് മടങ്ങുന്ന ആസിഫ് അലിയുടെ വിഡിയോ ആണ്. ചിത്രത്തിന് ലഭിച്ച സ്വീകരണം കണ്ട് വികാരാധീനനായി കണ്ണ് നിറയുന്ന ആസിഫ് അലിയെ ആണ് വിഡിയോയിൽ കാണുന്നത്.

മാധ്യമങ്ങളോട് സിനിമയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ താരത്തിന്റെ കണ്ണ് നിറയുകയായിരുന്നു. താൻ ഏറെ സന്തോഷവാനാണ് എന്നാണ് താരം മാധ്യമങ്ങളോട് പറയുന്നത്. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിലെ പ്രതികരണം അങ്ങനെയായിരുന്നു എന്നാണ് താരം പറഞ്ഞത്.

ASIF ALI
ഈ​ഗോ ക്ലാഷിൽ നിന്ന് സസ്പെൻസ് ത്രില്ലറായി 'തലവൻ'; റിവ്യൂ

കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫ് അലി ബോക്സ് ഓഫിസിൽ വിജയം സ്വന്തമാക്കിയിട്ട്. താരത്തിന്റെ അഭിനയം മികച്ച അഭിപ്രായം നേടാറുണ്ടെങ്കിലും സിനിമ തിയറ്ററിൽ വലിയ വിജയമാകാറില്ല. സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ താരം പരിഹാസത്തിനും ഇരയാകാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് തലവൻ. ചിത്രം റിലീസ് ചെയ്തതുമുതൽ ​ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫിസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിൽ പറയുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com