96 സംവിധായകനൊപ്പം കാർത്തി; 'മെയ്യഴകൻ' ലുക്ക് പോസ്റ്റർ പുറത്ത്

96 എന്ന സൂപ്പർ ഹിറ്റിന് ശേഷം പ്രേംകുമാറൊരുക്കുന്ന ചിത്രം കൂടിയാണിത്. ​
karthi
കാർത്തിx

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാർത്തി. ഇന്ന് താരത്തിന്റെ 47-ാം ജന്മദിനം കൂടിയാണ്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് കാർത്തിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ കാർത്തിയുടെ ജന്മദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്.

കാർത്തിയുടെ കരിയറിലെ 27 -മത്തെ ചിത്രമാണിത്. മെയ്യഴകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണെന്നാണ് പുറത്തുവന്നിരിക്കുന്ന രണ്ട് ലുക്ക് പോസ്റ്ററുകളും നൽകുന്ന സൂചന. പ്രേംകുമാറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

96 എന്ന സൂപ്പർ ഹിറ്റിന് ശേഷം പ്രേംകുമാറൊരുക്കുന്ന ചിത്രം കൂടിയാണിത്. ​ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. 2007-ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് കാർത്തി അഭിനയരംഗത്തേക്ക് കടക്കുന്നത്.

മണിരത്നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് കാർത്തി അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജപ്പാനായിരുന്നു താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

karthi
നടി മീര വാസുദേവ് വിവാഹിതയായി; വരൻ 'കുടുംബവിളക്ക്' ഛായാഗ്രാഹകൻ

ജപ്പാൻ ബോക്സോഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം നേടിയില്ല. നളൻ കുമാരസാമി സംവിധാനം ചെയ്യുന്ന വാ വാതിയാർ, സർദാർ 2, കൈതി 2 തുടങ്ങിയ ചിത്രങ്ങളും കാർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിംഗപ്പൂർ സലൂണാണ് അരവിന്ദ് സ്വാമിയുടേതായി ഒടുവിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com