ഗോള്‍ഡന്‍ പാമിന് അരികെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; കാനിലെ ഏറ്റവും വലിയ പുരസ്‌കാരം ഇന്ത്യയിലെത്തുമോ? കാത്തിരിപ്പ്

പായല്‍ കപാഡിയ പുതുചരിത്രം കുറിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്
all we imagine as light
ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്റർഎക്സ്

30 വര്‍ഷത്തിനു ശേഷം കാനില്‍ മത്സരിക്കാനെത്തി ഇന്ത്യന്‍ സിനിമാ ലോകത്തിന് അഭിമാനമായി മാറിയ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഇപ്പോള്‍ മറ്റൊരു ചരിത്ര നേട്ടത്തിലേക്കാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡന്‍ പാമിന് (Palme d'Or) അരികെയാണ് ചിത്രം.

all we imagine as light
ഡാൻസ് കളിച്ച് റെഡ് കാർപ്പെറ്റിൽ, സിനിമ കണ്ട് എട്ട് മിനിറ്റ് നിലയ്ക്കാത്ത കയ്യടി: അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും കാനിൽ

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. ഇതോടെ ഗോള്‍ഡന്‍ പാം നേടാന്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. രണ്ടാമത്തെ ചിത്രം കൊണ്ട് തന്നെ പായല്‍ കപാഡിയ ഞെട്ടിച്ചു എന്നാണ് നിരൂപകരുടെ പ്രശംസ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാനിലെ ഏറ്റവും വലിയ പുരസ്‌കാരത്തിനായി മത്സരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത സംവിധായികയാണ് പായല്‍. മാത്രമല്ല ഇതുവരെ ഒരു ഇന്ത്യന്‍ സംവിധായകര്‍ക്കും ഈ പുരസ്‌കാരം നേടാനായിട്ടില്ല. പായല്‍ കപാഡിയ പുതുചരിത്രം കുറിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മുംബൈ നഗരത്തില്‍ എത്തിപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഹ്രിധു ഹറൂണ്‍, ഛായ കഡം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്‍ബീര്‍ ദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com