അടിയും ഇടിയും കുടിയും മാത്രം, ഇല്യുമിനാറ്റി മതത്തിന് എതിര്; ഹിറ്റ് സിനിമകള്‍ക്കെതിരെ ബിഷപ്പ് ജോസഫ് കരിയില്‍

ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുന്‍ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്
JOSEPH KARIYIL
ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ഫെയ്സ്ബുക്ക്

കൊച്ചി: സമീപകാല മലയാള സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചത്. ഇല്യുമിനാറ്റി ഗാനം മതത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

JOSEPH KARIYIL
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി; ഇന്ന് 2 പേര്‍ മരിച്ചു

ആവേശം സിനിമയിലാണെങ്കില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുന്‍ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നല്ല കാര്യം. എന്നാല്‍, ഒരു കാര്യം ആലോചിക്കണം. അവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുടിയും ഛര്‍ദ്ദിയുമാണെന്നും ബിഷപ്പ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com