27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്നു; വരാൻ പോകുന്നത് ആക്ഷൻ ത്രില്ലർ

ചിത്രത്തിൻ്റെ ടീസർ ഉടനെ പ്രേക്ഷകരിലേക്ക് എത്തും.
kajol
പ്രഭുദേവinstagram

1997 ൽ കജോളും പ്രഭുദേവയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മിൻസാര കനവ്. ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം. ഇപ്പോൾ മിൻസാര കനവ് പുറത്തിറങ്ങി 27 വർഷങ്ങൾക്ക് ശേഷം കജോളും പ്രഭുദേവയും വീണ്ടും സ്ക്രീനിൽ ഒരുമിക്കാൻ പോവുകയാണ്.

ബി​ഗ് ബജറ്റ് ചിത്രവുമായിട്ടാണ് താരങ്ങൾ വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നസ്റുദ്ദീൻ ഷാ, സംയുക്ത മേനോൻ, ജിഷു സെൻ ​ഗുപ്ത, ആദിത്യ സീൽ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

നിലവിൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തെലുങ്ക് ഫിലിംമേക്കറായ ചരൺ തേജ് ഉപ്പളപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നാണ് വിവരം.

ചിത്രത്തിൻ്റെ ടീസർ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. നിരഞ്ജൻ അയ്യങ്കാർ, ജെസീക്ക ഖുറാന എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഹർഷവർദ്ധൻ രാമേശ്വറാണ് സം​ഗീത സംവിധാനമൊരുക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാജീവ് മേനോൻ ആയിരുന്നു മിൻസാര കനവ് സംവിധാനം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kajol
എട മോനേ, എന്തൊരു ലുക്കാ ഇത്! ഫഹദിന്റെ പുതിയ ചിത്രങ്ങൾ വൈറൽ

പ്രഭുദേവയ്ക്കും കജോളിനുമൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിലെത്തി. ലസ്റ്റ് സ്റ്റോറീസ് 2 വിലായിരുന്നു കജോൾ അവസാനം അഭിനയിച്ചത്. നിരവധി സിനിമകളാണ് കജോളിന്റേതായി ഇനി വരാനുള്ളത്. ദളപതി വിജയിയുടെ ദ് ​ഗോട്ട് ആണ് പ്രഭുദേവയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. സെപ്റ്റംബറിലാണ് ​ഗോട്ട് തിയറ്ററുകളിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com