കാനിൽ ദിവ്യപ്രഭ ധരിച്ച വസ്ത്രം പിറന്നത് ഇങ്ങനെ; വീഡിയോയുമായി പൂർണിമ

ഗ്രാൻഡ് ലൂമിയർ തിയറ്ററിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
Divya Prabha
ദിവ്യ പ്രഭ instagram

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം. ഗ്രാൻ പ്രി പുരസ്കാരമാണ് കാനിൽ ചിത്രം കരസ്ഥമാക്കിയത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ​ഗ്രാൻഡ് ലൂമിയർ തിയറ്ററിൽ നടന്ന ചിത്രത്തിന്റെ പ്രീമിയറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാൻ ഫെസ്റ്റിവലിനെത്തിയ ദിവ്യപ്രഭയുടെ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കൊക്കോ ബ്രൗൺ നിറത്തിലുള്ള ​ഗൗണിലാണ് റെഡ്കാർപ്പറ്റിൽ ദിവ്യപ്രഭയെത്തിയത്.

താരത്തിന് വേണ്ടി ഈ ​ഗൗൺ ഒരുക്കിയത് നടി പൂർണിമ ഇന്ദ്രജിത്താണ്. ദിവ്യപ്രഭയ്ക്കായി വസ്ത്രമൊരുക്കുന്നതിന്റെ വീഡിയോ പൂർണിമ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അഭിമാനം തോന്നുന്നുവെന്നാണ് പൂർണിമ കുറിച്ചിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ക്ലച്ചുമായി റെഡ് കാർപ്പറ്റിലെത്തിയ കനി കുസൃതിയും ശ്രദ്ധ നേടിയിരുന്നു.‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Divya Prabha
'പെൺവിജയം': കാനിൽ തല ഉയർത്തി ഇന്ത്യ: 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ​ഗ്രാൻ പ്രി പുരസ്കാരം

മലയാളം, ഹിന്ദി ഭാഷകളിലിറങ്ങിയ ചിത്രത്തിൽ ഹ്രിദ്ദു ഹാറൂണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ദിവ്യപ്രഭയ്ക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com