കാനില്‍ പോകാതിരുന്നത് 'ബ..ബ്ബ..ബ്ബ' അടിക്കാതിരിക്കാന്‍: 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അസീസും

ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ സിനിമാസംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു.
all we imagine as light
ചിത്രത്തില്‍ മലയാളി ഡോക്ടറുടെ റോളിലാണ് താരം എത്തിയത്

കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ മലയാളി നടന്‍ അസീസ് നെടുമങ്ങാടും. ചിത്രത്തില്‍ മലയാളി ഡോക്ടറുടെ റോളിലാണ് താരം എത്തിയത്. എന്നാല്‍ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ സിനിമാസംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു.

all we imagine as light
'പെൺവിജയം': കാനിൽ തല ഉയർത്തി ഇന്ത്യ: 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ​ഗ്രാൻ പ്രി പുരസ്കാരം

സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കുമെന്ന് പറഞ്ഞാണ് അസീസ് ക്ഷണം നിരസിച്ചത്. ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തുകൊണ്ട് എത്തിയ ഹിന്ദി ഫോണ്‍ കോളും അസീസ് കട്ട് ചെയ്യുകയായിരുന്നു. ഫോണെടുത്തപ്പോള്‍ ഹിന്ദി പറയുന്നതുകേട്ട് കസ്റ്റമര്‍ കെയറില്‍ നിന്നാകും എന്ന് വിചാരിച്ചാണ് കോള്‍ കട്ട് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചത്. കനി കുസൃതിയുടെ നഴ്‌സ് പ്രഭ എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന നഴ്‌സായാണ് താരം എത്തിയത്. പുതുതായി മുംബൈയിലേക്ക് എത്തിയ മലയാളി ഡോക്ടറുടെ കഥാപാത്രമായതിനാല്‍ തനിക്ക് മാത്രം പറയാവുന്ന ഹിന്ദി മതിയായിരുന്നു അവര്‍ക്ക് എന്നാണ് അസീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com