'അമ്മയുടെ വേർപാടിന് ശേഷം ഞാനൊരു വിശ്വാസിയായി'; അതിന് കാരണമിതാണ്, ജാൻവി കപൂർ പറയുന്നു

ഇത്തരം അന്ധവിശ്വാസങ്ങളോടൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അമ്മ പോയതിന് ശേഷം, ഞാനതെല്ലാം വിശ്വസിക്കാൻ തുടങ്ങി.
Janhvi Kapoor
ജാൻവി കപൂർinstagram

ബോളിവുഡിന്റെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ജാൻവി കപൂർ. അമ്മ ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോ​ഗം തൻ്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്ന് പറയുകയാണിപ്പോൾ താരപുത്രി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

"അമ്മ ഭയങ്കര വിശ്വാസമുള്ളയാളായിരുന്നു. ചില കാര്യങ്ങൾ പ്രത്യേക ദിവസങ്ങളിലേ ചെയ്യാവൂ, വെള്ളിയാഴ്ച മുടി മുറിക്കരുത്, വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിക്കരുത് ഇങ്ങനെയുള്ള പല കാര്യങ്ങളും അമ്മ പറയുമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളോടൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അമ്മ പോയതിന് ശേഷം, ഞാനതെല്ലാം വിശ്വസിക്കാൻ തുടങ്ങി.

അമ്മ കൂടെയുണ്ടായിരുന്നപ്പോൾ ഞാനിത്രയും വിശ്വാസിയും ആത്മീയത ഇഷ്ടപ്പെടുന്ന ഒരാളായിരുന്നോ എന്നെനിക്കറിയില്ല. അമ്മ ജീവിച്ചിരുന്നപ്പോൾ മതാചാരങ്ങളൊക്കെ ഞങ്ങൾ ചെയ്യുമായിരുന്നു. കാരണം അമ്മയെല്ലാം ചെയ്യുന്നതു കൊണ്ട് ഞങ്ങളും ആ രീതി പിന്തുടർന്നു. അമ്മയുടെ വേർപാടിന് ശേഷം ഞാൻ മതത്തിൽ കൂടുതൽ അഭയം പ്രാപിക്കാൻ തുടങ്ങിയതായി തോന്നുന്നു".

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുള്ള അമ്മയുടെ വിശ്വാസത്തേക്കുറിച്ചും ജാൻവി സംസാരിച്ചു. "അമ്മ എപ്പോഴും നാരായണ നാരായണ എന്ന് ജപിക്കുമായിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അമ്മ അവിടെ പോകുന്നത് നിർത്തി. അമ്മ മരിച്ചതിന് ശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തണമെന്ന് ഞാൻ തീരുമാനിച്ചു.

ആദ്യം അവിടെയെത്തിയപ്പോൾ ഞാൻ കുറച്ച് വികാരാധീനയായെങ്കിലും, മാനസികമായി എനിക്ക് നല്ല സമാധാനം അവിടെയെത്തിയപ്പോൾ ലഭിച്ചു. അമ്മയുടെ മരണവുമായി ഞാനിതുവരെ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ല. ഞാനിപ്പോൾ അമ്മയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നു, കാരണം അമ്മയെ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ആദ്യമൊക്കെ ‍ഞാൻ ചിന്തിക്കുമായിരുന്നു ആളുകൾ എന്തിനാണ് എന്നോട് ആ സംഭവത്തേക്കുറിച്ച് ചോദിക്കുന്നതെന്ന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Janhvi Kapoor
ബോളിവുഡിലും ചുവടുറപ്പിക്കാൻ സംയുക്ത; അരങ്ങേറ്റം സൂപ്പർ താരങ്ങൾക്കൊപ്പം

ഇപ്പോൾ ഞാൻ അഭിമുഖങ്ങൾ നൽകുമ്പോഴെല്ലാം ആദ്യം തന്നെ അമ്മയുടെ കാര്യം കയറി വരും. അമ്മ ഇത് പറയുമായിരുന്നു, അല്ലെങ്കിൽ അമ്മയാണ് എന്നെ ഇങ്ങനെ പഠിപ്പിച്ചത് എന്നൊക്കെ ഞാൻ പറയും. എനിക്ക് തോന്നുന്നു അമ്മ എവിടെയോ യാത്ര പോയിരിക്കുകയാണ്, അമ്മ മടങ്ങിവരും- ജാൻവി പറഞ്ഞു. മിസ്റ്റർ ആൻഡ് മിസിസ് മഹിയാണ് ജാൻ‌‍വിയുടേതായി ഇനി വരാനുള്ള ചിത്രം. മെയ് 31 ന് ചിത്രം തിയറ്ററുകളിലെത്തും".

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com