അത്ഭുതകരമായ നേട്ടം; അഭിനന്ദനവുമായി മമ്മൂട്ടി

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
Mammootty
മമ്മൂട്ടിfacebook

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തേയും അണിയറയിൽ പ്രവർത്തിച്ചവരേയും അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷത്തിലെത്തിയത്.

കാനിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ​ഗ്രാൻ പ്രി അവാർഡാണ് ചിത്രം കരസ്ഥമാക്കിയത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകരുന്ന, അത്ഭുതകരമായ നേട്ടം. പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം എന്നിവർക്കും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീമിനും അഭിനന്ദനങ്ങളെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ അസീസ് നെടുമങ്ങാടും, നടി ഛായാ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mammootty
'അമ്മയുടെ വേർപാടിന് ശേഷം ഞാനൊരു വിശ്വാസിയായി'; അതിന് കാരണമിതാണ്, ജാൻവി കപൂർ പറയുന്നു

മുംബൈ ന​ഗരത്തിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കാനിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രശംസകൾ നേടുകയും എട്ട് മിനിറ്റോളം കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com