സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി

പാ രഞ്ജിത്തിന്റെ പോസ്റ്റാണ് സോഷ്യൽ മീ‍ഡിയയിൽ വിവാദങ്ങൾക്ക് വഴിവച്ചത്.
Pa Ranjith
പാ രഞ്ജിത്ത്facebook

സംവിധായകൻ പാ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ബാലമുരളി എന്നയാൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട പാ രഞ്ജിത്തിന്റെ പോസ്റ്റാണ് സോഷ്യൽ മീ‍ഡിയയിൽ വിവാദങ്ങൾക്ക് വഴിവച്ചത്. തെക്കൻ ജില്ലകളിൽ ജാതി സംഘർഷമുണ്ടാക്കാൻ പാ രഞ്ജിത്ത് ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിന് മുൻപും പാ രഞ്ജിത്തിന്റെ പോസ്റ്റുകൾ വിവാദമായി മാറിയിട്ടുണ്ട്. നെല്ലി - തിരുച്ചെന്തൂർ റോഡിലെ റസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ദീപക്കിനെ ആറം​ഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ തെക്കൻ ജില്ലകളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ വിവാഹിതനാ‌കാനിരിക്കെയായിരുന്നു ദീപക് കൊല്ലപ്പെട്ടത്. സ്‌കൂൾ കാലം മുതൽ ദീപക് രാജ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Pa Ranjith
കാനിൽ ദിവ്യപ്രഭ ധരിച്ച വസ്ത്രം പിറന്നത് ഇങ്ങനെ; വീഡിയോയുമായി പൂർണിമ

കൊല്ലപ്പെട്ട ദീപക്കിനെതിരെ മുൻപ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ചിയാൻ വിക്രമിനെ നായകനാക്കി ഒരുക്കുന്ന തങ്കലാൻ ആണ് പാ രഞ്ജിത്തിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയേൽ കാൽട്രോജിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജൂണിലോ ജൂലൈയിലോ തങ്കലാൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com