ജോസിന്റെ കാർ ചേസിങ് പിറന്നതിങ്ങനെ; 'ടർബോ' മേക്കിങ് വീഡിയോ പുറത്ത്

ടർബോ ജോസിന്റെ കിടിലൻ ആക്ഷൻ രം​ഗങ്ങളുടെയും കാർ ചേസിങ് സീനിന്റെയും മേക്കിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
Turbo
ടർബോfacebook

ജോസേട്ടായിയും വെട്രിവേൽ ഷൺമുഖ സുന്ദരവും ചേർന്ന് കേരളത്തിലെ തിയറ്ററുകളിൽ സൃഷ്ടിച്ചിരിക്കുന്ന തരം​ഗം ചെറുതൊന്നുമല്ല. മെയ് 23 ന് തിയറ്ററുകളിലെത്തിയ ടർബോ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ചിത്രത്തിലെ ടർബോ ജോസിന്റെ കിടിലൻ ആക്ഷൻ രം​ഗങ്ങളുടെയും കാർ ചേസിങ് സീനിന്റെയും മേക്കിങ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മേക്കിങ് വീഡിയോയ്ക്കും സോഷ്യൽ മീ‍ഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

മോളിവുഡിൽ ഇതുവരെ പുറത്തുവന്നതിൽ വച്ച് ഏറ്റവും മികച്ച കാർ ചേസിങ് രം​ഗങ്ങളിൽ ഒന്നാണ് ടർബോയിലേത്. പ്രായം മറന്നു കൊണ്ടുള്ള മമ്മൂക്കയുടെ ആക്ഷൻ രം​ഗങ്ങളിലെ പെർഫോമൻസാണ് വീഡിയോയുടെ ഹൈലൈറ്റ്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ടർബോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Turbo
'വര്‍ഷങ്ങള്‍ക്ക് ശേഷം' ഒടിടിയിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ വില്ലനായെത്തിയത്. രാജ് ബി ഷെട്ടിയുടെ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന കഥാപാത്രവും മമ്മൂട്ടിയ്ക്കൊപ്പം തന്നെ തിയറ്ററുകളിൽ‌ കൈയ്യടി വാങ്ങുന്നുണ്ട്. സുനിൽ, ശബരീഷ് വർമ്മ, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മിഥുൻ മാനുവൽ തോമസ് ആയിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച ചിത്രം ആദ്യ ദിനം 6.15 കോടിയാണ് ബോക്സോഫീസ് കളക്ഷൻ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com