വിജയ് ഇങ്ങനെ ചെയ്യുന്നത് ആദ്യം; 'ദ് ​ഗോട്ടി'ന്റെ സർപ്രൈസ് പൊളിച്ച് സം​ഗീത സംവിധായകൻ യുവൻ ശങ്കർരാജ

യുവൻ ശങ്കർരാജയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ​
The Greatest Of All Time
ദ് ​ഗോട്ട്instagram

തെന്നിന്ത്യയിലൊട്ടാകെ ദളപതി വിജയ് ആരാധകരൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദ് ​ഗോട്ട്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയ്ക്കിടെ ചിത്രത്തിന്റെ സം​ഗീത സംവിധായകൻ യുവൻ ശങ്ക‍ർരാജ ​ഗോട്ടിന്റെ പുതിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ്. ​യുവൻ ശങ്കർരാജയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ​

ഗോട്ടിൽ വിജയ് രണ്ട് ​ഗാനം ആലപിക്കുന്നുണ്ടെന്നാണ് യുവൻ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി വിജയ് രണ്ട് ​ഗാനം ആലപിക്കുന്നത്. ഏപ്രിൽ 14 ന്, വിജയ് ആലപിച്ച ആദ്യ സിംഗിൾ 'വിസിൽ പോഡു' അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചതും. കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ വിഎഫ്എക്സ് പൂർത്തിയാക്കിയ വിവരം സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സയൻസ് ഫിക്ഷനായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. വെങ്കട്ട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും.

സെപ്റ്റംബർ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, മീനാക്ഷി ചൗധരി, മോഹൻ, ജയറാം, സ്നേഹ, ലൈല എന്നിവരുൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലോകേഷ് കനകരാജിനൊപ്പം ലിയോ ആയിരുന്നു ഇതിന് മുൻപ് വിജയിയുടേതായി പുറത്തുവന്ന ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

The Greatest Of All Time
അമേരിക്കന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com