സ്റ്റൈലിഷ് ലുക്കിൽ ജയസൂര്യ; 'കത്തനാർ' എപ്പോൾ വരുമെന്ന് തിരക്കി സോഷ്യൽ മീഡിയ

അനുഷ്ക ഷെട്ടി, പ്രഭുദേവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
jayasurya
ജയസൂര്യfacebook

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ജയസൂര്യ. കത്തനാർ ആണ് ജയസൂര്യയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും കത്തനാരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകരും.

ഇപ്പോഴിതാ ജയസൂര്യയുടെ പുതിയ സ്റ്റൈലിഷ് ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ചുള്ള ജയസൂര്യയുടെ ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷക മനം കവർന്നു കഴിഞ്ഞു. എന്തിനോ ഉള്ള പുറപ്പാടാണല്ലോ ജയേട്ടാ, കിടു ലുക്ക് എന്നൊക്കെയാണ് ജയസൂര്യയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.

അതേസമയം കത്തനാർ എന്ന് എത്തും ജയേട്ട എന്ന് ചോദിക്കുന്നുവരുമുണ്ട്. ഷിമേഷ് മുത്തുവാണ് ജയസൂര്യയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‌‌‌‌‌രണ്ട് ഭാ​ഗങ്ങളായാണ് കത്തനാർ പ്രേക്ഷകർക്ക് മുന്നിലെത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

jayasurya
അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; ചിത്രം പങ്കുവച്ച് ജാൻവി കപൂർ

അനുഷ്ക ഷെട്ടി, പ്രഭുദേവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉറുമിയ്ക്ക് ശേഷം പ്രഭുദേവ മലയാളത്തിലെത്തുന്നതും കത്തനാരിലൂടെയാണ്. അനുഷ്ക ഷെട്ടിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് കത്തനാർ. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ​ഗോകുലം ​ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com