അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം; ചിത്രം പങ്കുവച്ച് ജാൻവി കപൂർ

പഴയകാല നടി മഹേശ്വരിയേയും ജാൻവിയ്ക്കൊപ്പം ചിത്രത്തിൽ കാണാം
Janhvi Kapoor
ജാൻവി കപൂർinstagram

തന്റെ പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ പ്രൊമോഷൻ പരിപാടികളിലാണ് ജാൻവി കപൂർ. പഞ്ചാബിലും ഡൽഹിയിലും വരാണസിയിലുമൊക്കെ പ്രൊമോഷന്റെ ഭാ​ഗമായി താരമെത്തിയിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

ചെന്നൈയിലെ മുപ്പത്തമ്മൻ ക്ഷേത്രത്തിലാണ് ജാൻവി എത്തിയത്. ആദ്യമായി മുപ്പത്തമ്മൻ ക്ഷേത്രം സന്ദർശിച്ചു. ചെന്നൈയിൽ തന്റെ അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്നും ജാൻവി കുറിച്ചിട്ടുണ്ട്. പഴയകാല നടി മഹേശ്വരിയേയും ജാൻവിയ്ക്കൊപ്പം ചിത്രത്തിൽ കാണാം. അടുത്തിടെയും ചെന്നൈയിലെത്തിയതിന്റെ ചിത്രങ്ങൾ ജാൻവി പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസം ജാൻവിയ്ക്കൊപ്പമുള്ള ഒരു വീഡിയോ മഹേശ്വരിയും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 1994 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധേയായ നടിമാരിലൊരാളായിരുന്നു മഹേശ്വരി. ജ​ഗപതി ബാബു, പ്രഭു, വിക്രം, ശിവരാജ് കുമാർ, അർജുൻ സർജ തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട് മഹേശ്വരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Janhvi Kapoor
റോഡിൽ തിരക്ക്; മെട്രോയിൽ കയറി തിയറ്ററിലെത്തി ആസിഫ് അലിയും 'തലവൻ' ടീമും

അതേസമയം നിരവധി സിനിമകളാണ് ജാൻവിയുടേതായി ലൈൻ അപ്പിലുള്ളത്. ഉൽജ, സണ്ണി സംസ്‌കാരി കി തുളസി കുമാരി തുടങ്ങിയ ചിത്രങ്ങൾ‍ പുരോ​ഗമിക്കുകയാണ്. ജൂനിയർ എൻടിആറിനൊപ്പം ദേവര: പാർട്ട് 1 ലും ജാൻവി അഭിനയിക്കുന്നുണ്ട്. ദേവരയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം. മഹിമ എന്ന കഥാപാത്രമായാണ് ജാൻ‌വി മിസ്റ്റർ ആൻഡ് മിസിസിലെത്തുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന ചിത്രം ഈ മാസം 31 ന് തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com