'പായല്‍ കപാഡിയ രാജ്യത്തിന്റെ അഭിമാനമാണെങ്കില്‍'; പ്രധാനമന്ത്രിയോട് ചോദ്യവുമായി തരൂര്‍

പായല്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
Shashi Tharoor's question for PM: 'If India is proud of Payal Kapadia…'
'പായല്‍ കപാഡിയ രാജ്യത്തിന്റെ അഭിമാനമാണെങ്കില്‍'; പ്രധാനമന്ത്രിയോട് ചോദ്യവുമായി തരൂര്‍

തിരുവനന്തപുരം: കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച സംവിധായക പായല്‍ കപാഡിയയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പായല്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം. പായലിനെ അഭിനന്ദിച്ചു കൊണ്ട് മോദി പങ്കുവച്ച കുറിപ്പും തരൂര്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പായല്‍ കപാഡിയയ്ക്കെതിരായ കേസ് ചൂണ്ടിക്കാട്ടി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു.

എഫ്ടിഐഐ ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ മഹാഭാരതം സീരിയലിലെ നടനായിരുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതാണ് പായലിനെതിരേ കേസെടുക്കുന്നതിലേക്ക് നയിച്ചത്. 140 ദിവസത്തോളം നീണ്ടു നിന്ന പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസുകള്‍ ബഹിഷ്‌കരിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ സ്ഥാപനം നടപടി സ്വീകരിച്ചിരുന്നു. 2015-ലെ കേസ് ഇപ്പോഴും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പിന്‍വലിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്നത്തെ എഫ്ടിഐഐ ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഓഫിസില്‍ ബന്ദിയാക്കിയതിന് കപാഡിയ ഉള്‍പ്പെടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, കലാപം തുടങ്ങിയ കുറ്റങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു. പായലിനെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി തരൂര്‍ രംഗത്തെത്തിയത്.

Shashi Tharoor's question for PM: 'If India is proud of Payal Kapadia…'
ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com