റോഡിൽ തിരക്ക്; മെട്രോയിൽ കയറി തിയറ്ററിലെത്തി ആസിഫ് അലിയും 'തലവൻ' ടീമും

സിനിമാ താരവും സംഘവും മെട്രോയില്‍ പോകുന്നത് കണ്ട യാത്രക്കാര്‍ക്കും അത്ഭുതവും കൗതുകവുമായി.
asif ali
ആസിഫ് അലി

തലവന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയില്‍ മെട്രോയില്‍ സഞ്ചരിച്ച് ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയ്‌യും കൂട്ടരും. ലുലു മാളില്‍ നിന്ന് മറ്റൊരു തിയറ്റര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ തിരക്ക് മൂലമാണ് മെട്രോയില്‍ അടുത്ത തിയറ്ററിലേക്ക് പോകാമെന്നു തീരുമാനിച്ചത്. സിനിമാ താരവും സംഘവും മെട്രോയില്‍ പോകുന്നത് കണ്ട യാത്രക്കാര്‍ക്കും അതൊരു അത്ഭുതവും കൗതുകവുമായി. ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തലവൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

ഫീല്‍ ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയ്‌യുടെ മാറ്റം മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ.

asif ali
നടുറോഡിൽ സ്ഫോടനാത്മക രം​ഗങ്ങൾ; ​'ഗോട്ടി'ന്റെ ചിത്രീകരണമാണെന്നറിയാതെ പരിഭ്രാന്തരായി നാട്ടുകാർ

എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com