പ്രണയം പറയാതെ പറഞ്ഞ് രശ്മിക; ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരെന്ന ചോദ്യത്തിന് നടിയുടെ മറുപടി വൈറൽ

ആരാധകർക്കിടയിൽ വിജയ് ​ദേവരകൊണ്ട അറിയപ്പെടുന്നത് 'റൗഡി ബോയ്' എന്നാണ്.
Rashmika Mandanna vijay dewarkonde
രശ്മിക മന്ദാനinstagram

തെന്നിന്ത്യയിലെ ക്യൂട്ട് നായികയാണ് രശ്മിക മന്ദാന. ​നടൻ വിജയ് ദേവരകൊണ്ടയുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന എന്ന ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ​ഗം​ ​ഗം ​ഗണേശ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയതായിരുന്നു രശ്മിക. പ്രിയപ്പെട്ട സഹതാരം ആരാണെന്ന് ആനന്ദാണ് രശ്മികയോട് ചോദിച്ചത്. വലിയൊരു പൊട്ടിച്ചിരിയോടെയാണ് രശ്മിക ചോദ്യത്തിന് മറുപടി പറഞ്ഞത്.

ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികൾക്കിടയിൽ നിന്നും വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേൾക്കാം. അവസാനം 'റൗഡി ബോയ്' എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുന്നുമുണ്ട്. ആരാധകർക്കിടയിൽ വിജയ് ​ദേവരകൊണ്ട അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. എന്തായാലും രശ്മികയുടെ മറുപടി ആരാധകരേറ്റെടുത്തു കഴിഞ്ഞു. അധികം വൈകാതെ ഇരുവരും പ്രണയം തുറന്നു പറയുമെന്നാണ് സൈബറിടങ്ങളിലെ ചർച്ച.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ രശ്മികയും വിജയ്‌ ദേവരകൊണ്ടയുമാണ് പ്രധാനവേഷത്തിലെത്തിയത്. ഇരുവരുടേയും ഓൺ സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന് ഒരു വർഷത്തിലേറെയായി ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Rashmika Mandanna vijay dewarkonde
പരസ്പരം പല്ലിറുമ്മി വിനായകനും സുരാജും; 'തെക്ക് വടക്ക്' പുതിയ ക്യാരക്ടർ ടീസർ

എന്നാൽ ഇരുവരും ഇതേക്കുറിച്ച് ഔദ്യോ​ഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ കുടുംബത്തിലെ പൊതു ചടങ്ങുകൾക്കും അവധിക്കാല ആഘോഷങ്ങളിലുമൊക്കെ രശ്മികയേയും വിജയ്‌യേയും ഒന്നിച്ചു കാണാറുണ്ട്. രൺബീർ കപൂർ നായകനായെത്തിയ അനിമൽ ആണ് രശ്മികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അല്ലു അർജുനൊപ്പം പുഷ്പ 2 വാണ് താരത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com