തരം​ഗം തീർക്കാൻ വീണ്ടും അല്ലു അർജുനും രശ്മികയും: 'പുഷ്പ 2' ​ഗാനം പുറത്ത്

സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്
Allu Arjun and Rashmika Mandanna in Pushpa 2
'പുഷ്പ 2' ​ഗാനം പുറത്ത്ഫെയ്സ്ബുക്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ ചിത്രം പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാ​ഗത്തെ ​സാമി എന്ന ​ഗാനം വൻ തരം​ഗമാണ് തീർത്തത്. ഇപ്പോൾ ഇതാ മറ്റൊരു ​ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവരാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അർജുനും രശ്മിക മന്ദാനയും. സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

Allu Arjun and Rashmika Mandanna in Pushpa 2
'ഒരാഴ്ചയില്‍ അവരെന്റെ കല്യാണം നടത്തും': വിവാഹ വാര്‍ത്തയില്‍ ജാന്‍വി കപൂര്‍

​ഗാനരം​ഗം ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന അല്ലു അർജുനേയും രശ്മികയേയുമാണ് വിഡിയോയിൽ കാണുന്നത്. രശ്മിക ​ഗാനത്തിന്റെ വരികളും ഡാൻസും പഠിക്കുകയാണ്. 'സാമി' ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഡാൻസ് സ്റ്റെപ് പ്രാക്ടീസ് ചെയ്യുന്നതും കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ബംഗാളി പതിപ്പുകൾ റിലീസ് ആയി. ശ്രേയ ഘോഷാലാണ് എല്ലാ പതിപ്പുകൾക്കും ശബ്ദം നൽകിയിരിക്കുന്നത്. ഗണേശ് ആചാര്യയാണ് കൊറിയോഗ്രഫി. ​ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം 2024 ആഗസ്റ്റ്‌ 15 ന് തിയറ്ററിൽ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com