'ഒരാഴ്ചയില്‍ അവരെന്റെ കല്യാണം നടത്തും': വിവാഹ വാര്‍ത്തയില്‍ ജാന്‍വി കപൂര്‍

ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു
janhvi kapoor
ജാന്‍വി കപൂര്‍ഇൻസ്റ്റ​ഗ്രാം

ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന താരസുന്ദരിയാണ് ജാന്‍വി കപൂര്‍. അടുത്തിടെ ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരാഴ്ചയില്‍ പാപ്പരാസികള്‍ തന്റെ വിവാഹം നടത്തുമെന്നാണ് ജാന്‍വി പറഞ്ഞത്.

janhvi kapoor
ബേസിലിന്റെ നായികയായി നസ്രിയ; 'സൂക്ഷ്മദർശിനി' തുടങ്ങി

അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവര്‍ എന്നെ ഒരാഴ്ചയില്‍ വിവാഹം കഴിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ ഞാന്‍ അതില്‍ ഓകെ അല്ല. ഇപ്പോള്‍ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. - ജാന്‍വി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുപ്പതിയില്‍ വച്ച് താരം വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ആദ്യമായല്ല 27കാരിയായ നടിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശശികുമാര്‍ ഷിന്റെയുടെ ചെറുമകനായ ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്ന് ഏറെനാളായി റിപ്പോര്‍ട്ടുകളുണ്ട്. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രാജ് കുമാര്‍ റാവു നായകനായി എത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയാണ് ജാന്‍വിയുടെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com