'സബ്‌സിഡി വഴി ഓരോ വീട്ടിൽ ഓരോ ബോട്ട് പദ്ധതി: മെട്രോയും വാട്ടർ മെട്രോയും ബന്ധിപ്പിക്കണം': കൊച്ചി വെള്ളക്കെട്ടിൽ കൃഷ്ണ പ്രഭ

റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം എന്നാണ് നടി കുറിച്ചത്
krishna praba
കൃഷ്ണ പ്രഭ

കൊച്ചിയിലെ വെള്ളക്കെട്ടിൽ അധികൃതരെ രൂക്ഷമായി വിമർശിച്ച് നടി കൃഷ്ണ പ്രഭ. റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം എന്നാണ് നടി കുറിച്ചത്. സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ ഓരോ വീട്ടിൽ ഓരോ ബോട്ട് എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നും പരിഹാസ രൂപത്തിൽ താരം പറഞ്ഞു. ഇന്നലെയുണ്ടായ കനത്തമഴയിൽ ന​ഗരത്തിൽ പലഭാ​ഗത്തും വെള്ളം കയറിയിരുന്നു. അതിനു പിന്നാലെയാണ് താരത്തിന്റെ പരിഹാസം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷ്ണപ്രഭയുടെ കുറിപ്പ് വായിക്കാം

‘ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം. മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ ‘‘ഓരോ വീട്ടിൽ ഓരോ ബോട്ട്’’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.

വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.’’–കൃഷ്ണ പ്രഭയുടെ വാക്കുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com