ബേസിലിന്റെ നായികയായി നസ്രിയ; 'സൂക്ഷ്മദർശിനി' തുടങ്ങി

സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
nazriya nazim, basil joseph
നസ്രിയ നസിം, ബേസിൽ ജോസഫ്ഇൻസ്റ്റ​ഗ്രാം

ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം മലയാളത്തിലേക്ക്. ബേസിൽ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദർശിനിയിലൂടെയാണ് താരം നായികയായി എത്തുന്നത്. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

nazriya nazim, basil joseph
'ഞങ്ങളറിയാതെ ചടങ്ങിൽ പങ്കെടുത്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': വിമർശനവുമായി സന അൽത്താഫ്

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ൽ റിലീസായ ട്രാൻസിലാണ് താരം ഇതിന് മുൻപ് മലയാളത്തിൽ നായികയായി എത്തിയത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. നിർമാണത്തിൽ സജീവമാണ് നസ്രിയ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമന്‍ ചാക്കോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com