ഒറ്റ ഫ്രെയിമിൽ ആചാര്യയും തലയും! ഇതിപ്പോൾ സർപ്രൈസ് ഞങ്ങൾക്കാണല്ലോയെന്ന് ആരാധകർ

നടൻ അജിത്താണ് ചിരഞ്ജീവിയെ കാണാനായി സെറ്റിലെത്തിയത്.
Ajith
ചിരഞ്ജീവിinstagram

തന്റെ പുതിയ ചിത്രം വിശ്വംഭരയുടെ ചിത്രീകരണ തിരക്കുകളിലാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയിപ്പോൾ. ഹൈദരാബാദിൽ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ വിശ്വംഭരയുടെ സെറ്റിലേക്ക് അപ്രതീക്ഷിതമായി ഒരതിഥി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവി.

നടൻ അജിത്താണ് ചിരഞ്ജീവിയെ കാണാനായി സെറ്റിലെത്തിയത്. അജിത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയുടെ ചിത്രീകരണവും ഹൈദരാബാദിലാണ് നടക്കുന്നത്. അജിത്തിനൊപ്പമുള്ള ചിത്രങ്ങളും ചിരഞ്ജീവി പങ്കുവച്ചിട്ടുണ്ട്.

'ഇന്നലെ വൈകുന്നേരം വിശ്വംഭരയുടെ സെറ്റിൽ ഒരു സർപ്രൈസ് അതിഥി എത്തി, അജിത് കുമാർ. ഞങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ചിത്രത്തിന്റേയും ചിത്രീകരണം നടക്കുന്നത്. അജിത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന പ്രേമ പുസ്തകത്തിന്റെ ഓഡിയോ ലോ‍ഞ്ചിനേക്കുറിച്ചൊക്കെ കുറേ നേരം ഞങ്ങൾ സംസാരിച്ചു. പ്രേമ പുസ്തകത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത് ഞാനായിരുന്നു.

അതിനേക്കാളുപരി അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ ശാലിനി ജഗദേക വീരുഡു അതിലോക സുന്ദരി എന്ന എന്റെ ചിത്രത്തിലെ കുട്ടികളിലൊരാളായിരുന്നു. ശരിക്കും ഞങ്ങൾക്ക് ഓർമ്മിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കുള്ളിൽ അജിത് താരപദവിയുടെ കൊടുമുടി കീഴടക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്രയും ഉന്നതിയിൽ നിൽക്കുമ്പോഴും അദ്ദേഹം നല്ലൊരു ഹൃദയത്തിനുടമ'യാണെന്നും ചിരഞ്ജീവി കുറിപ്പിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Ajith
'നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം': ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

രണ്ട് സൂപ്പർ സ്റ്റാറുകളും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. മാർക്ക് ആന്റണി എന്ന ചിത്രത്തിന് ശേഷം ആദിക് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

മല്ലിഡി വസിഷ്ഠയാണ് വിശ്വംഭര ഒരുക്കുന്നത്. തൃഷയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. തുനിവ് ആണ് അജിത്തിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com