'കല്ലു കടിയായി തോന്നിയത് ലാലിയുടെ അഭിനയം': വിമർശനത്തിന് മറുപടിയുമായി നടി

ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാൻ മനുഷ്യർക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ എന്നാണ് താരം കുറിച്ചത്
LALI P M
ലാലി പി എംഫെയ്സ്ബുക്ക്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി നടി ലാലി പി എം. ബിജു മേനോൻ, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തലവൻ സിനിമയിലെ നടിയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.

ചിത്രം മികച്ച ത്രില്ലറാണെന്നും എന്നാൽ കല്ലുകടിയായി തോന്നിയത് ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്നുമായിരുന്നു വിമർശന കുറിപ്പ്. എത്ര സിനിമ ചെയ്തിട്ടും അഭിനയത്തിൽ പുരോ​ഗതിയുണ്ടായില്ലെന്നും വിമർശിച്ചിരുന്നു. പിന്നാലെ ലാലിയെ വിമർശിച്ചും മെൻഷൻ ചെയ്തും നിരവധി കമന്റുകൾ എത്തി. ഇതോടെയാണ് നടി മറുപടി നൽകിയത്. ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാൻ മനുഷ്യർക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ എന്നാണ് താരം കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലാലിയുടെ കുറിപ്പ് വായിക്കാം

മനുഷ്യർക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ, ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാൻ. എന്നെ ഇങ്ങനെയൊക്കെ പറയുന്നതിൽ എനിക്ക് വിഷമം ഒന്നും ഇല്ല. ഞാൻ അതിനെ തമാശയായി എടുത്ത് വേണമെങ്കിൽ അവിടെ 2 ചളി കമന്റും ഇടും. കാരണം എന്നെ എനിക്കറിയാവുന്നതുപോലെ മറ്റാർക്കെങ്കിലും അറിയാമെന്ന് ഞാൻ വിചാരിക്കുന്നേയില്ല. പക്ഷേ ഞാൻ അവിടെ ഒരു ലൈക്ക് കൊണ്ടോ കമന്റ് കൊണ്ടോ ആ പോസ്റ്റിന് റീച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമില്ല, അതുകൊണ്ടുതന്നെ. ഞാൻ അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടാണോ ഈ വിലയിരുത്തുന്നത് ഞാൻ ചോദിക്കുന്നില്ല. ചിലപ്പോൾ ആയിരിക്കുമെങ്കിലോ. എന്റെ അഭിനയത്തിന്റെ ഗ്രാഫ് ഉയരുന്നുണ്ടോ എന്ന് നോക്കാനുള്ള ആ ഒരു മനസ്സിനെ ഞാൻ കാണാതെ പോകുന്നില്ല. പക്ഷേ എനിക്ക് മനസ്സിലാവാത്തത് അത്തരം ഒരു പോസ്റ്റിൽ എന്നെ മെൻഷൻ ചെയ്യാൻ ചിലർ കാണിക്കുന്ന ആ ഒരു നിഗൂഢമായ ആഹ്ലാദത്തെ പറ്റിയാണ്. ഇതൊക്കെ കണ്ടോളൂ നിങ്ങൾ അത്ര വലിയ സംഭവം ഒന്നുമല്ല. നിങ്ങളെപ്പറ്റി മനുഷ്യർക്കുള്ള അഭിപ്രായം ഇതാണ് എന്ന് കാണിക്കാനുള്ള ആ വെമ്പൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com