'സൂര്യ 44' തുടങ്ങുന്നതിന് മുൻപ് ക്ഷേത്ര ദർശനം നടത്തി താരം, ചിത്രീകരണം ആൻഡമാനിൽ

ഉറിയടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിജയ് കുമാറായിരിക്കും സൂര്യ 44 ൽ വില്ലനായി എത്തുക
suriya
സൂര്യ 44

സൂര്യ 44 ന്റെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ. കാർത്തിക് സുബ്ബരാജിനൊപ്പമാണ് സൂര്യയുടെ പുതിയ ചിത്രമെത്തുക. സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി ക്ഷേത്ര ​ദർശനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. വെള്ള നിറത്തിലെ ഷർട്ടും മുണ്ടും ധരിച്ച് ക്ഷേത്ര ​ദർശനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഫാൻ പേജുകളിലടക്കം വൈറലാകുന്നത്.

ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് സൂര്യ 44 ന്റെ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഉറിയടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിജയ് കുമാറായിരിക്കും സൂര്യ 44 ൽ വില്ലനായി എത്തുക എന്നും അഭ്യൂഹമുണ്ട്. പൂജ ഹെ​ഗ്ഡെ ആണ് ചിത്രത്തിൽ നായികയായെത്തുക.

മാത്രമല്ല ജയറാം, ജോജു തുടങ്ങിയ താരങ്ങളെയും ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം കങ്കുവയാണ് സൂര്യയുടേതായി ഇനി വരാനുള്ള ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. സൂര്യ ഡബിൾ റോളിലാണ് ചിത്രത്തിലെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

suriya
മൂക്കുത്തി അമ്മനാകാൻ നയനില്ല, പകരമെത്തുക ഈ നടി

ഈ വർഷം ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിവരം. ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ ജ​ഗപതി ബാബു, യോഗി ബാബു, നടരാജൻ സുബ്രഹ്മണ്യം, കോവൈ സരള തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com