'ഞങ്ങള്‍ വർഷങ്ങളായി സുഹൃത്തുക്കൾ; വന്നതിന് ബാലകൃഷ്ണ ​ഗാരുവിന് നന്ദി'

അദ്ദേഹവുമായി വീണ്ടും ഒരു വേദി പങ്കിടാൻ സാധിച്ചുവെന്നാണ് അഞ്ജലി കുറിച്ചിരിക്കുന്നത്.
Nandamuri Balakrishna
നന്ദമൂരി ബാ​ലകൃഷ്ണ facebook

​ഗ്യാങ്സ് ഓഫ് ​ഗോദാവരി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കഴിഞ്ഞ ദിവസമാണ് നടൻ നന്ദമൂരി ബാ​ലകൃഷ്ണ നടി അഞ്ജലിയെ സ്റ്റേജിൽ വച്ച് പിടിച്ച് തള്ളിയത്. സംഭവം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയും ബാലയ്യ്ക്കെതിരെ വൻ തോതിൽ പ്രതിഷേധവും വിമർശനങ്ങളുയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടി അഞ്ജലി.

പരിപാടിയിൽ നിന്നുള്ള മറ്റൊരു വീഡിയോ എക്സിലൂടെ പങ്കുവച്ചാണ് നടിയെത്തിയിരിക്കുന്നത്. ഈ വീഡിയോയിൽ ബാലയ്യയ്ക്കൊപ്പം സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അഞ്ജലിയെ കാണാം. ​ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്തതിന് ബാലകൃഷ്ണ ​ഗാരുവിനോട് ഞാൻ നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു.

ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പ ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ്. മാത്രമല്ല ഏറെക്കാലമായി ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്. അദ്ദേഹവുമായി വീണ്ടും ഒരു വേദി പങ്കിടാൻ സാധിച്ചുവെന്നാണ് അഞ്ജലി കുറിച്ചിരിക്കുന്നത്. അതേസമയം അഞ്ജലിയുടെ കുറിപ്പ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ​​

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nandamuri Balakrishna
റിലീസിന് മുൻപ് ബുജ്ജിയെയും ഭൈരവയേയും കാണണോ ? 'കൽക്കി 2898 എഡി' അപ്ഡേറ്റ് പുറത്ത്

ഗ്യാങ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് ചടങ്ങിനിടെ ഫോട്ടോയെടുമ്പോഴായിരുന്നു അഞ്ജലിയെ ബാലകൃഷ്ണ തള്ളി മാറ്റിയത്. എന്നാൽ പെട്ടെന്നുള്ള താരത്തിന്റെ പെരുമാറ്റം കണ്ട് വേദിയിലുണ്ടായിരുന്നവർ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com