'കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോട് പരിഭവമില്ല'; വ്യാജ വാര്‍ത്തയില്‍ ആശ ശരത്ത്

തട്ടിപ്പു കേസില്‍ ആശ ശരത്ത് രാജ്യം വിട്ടു എന്നായിരുന്നു വാര്‍ത്തകള്‍
ASHA SHARATH
ആശ ശരത്ത്

നിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി ആശ ശരത്ത്. വ്യാജ വാര്‍ത്തകള്‍ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നടി കുറിപ്പിലൂടെ പറഞ്ഞു.

ASHA SHARATH
'സുഹൃത്തുക്കളായി തുടരും'; മലൈകയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന് റിപ്പോർട്ടുകൾ‌

തട്ടിപ്പു കേസില്‍ ആശ ശരത്ത് രാജ്യം വിട്ടു എന്നായിരുന്നു വാര്‍ത്തകള്‍. സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. കമ്പനിയുടെ ചെയര്‍മാന്‍ എന്‍ ആര്‍ ജെയ്‌മോനെ 400 കോടിയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തെന്നും ആശ ശരത്തും കേസില്‍ പ്രതിയാണ് എന്നുമായിരുന്നു വാര്‍ത്തകള്‍. പിന്നാലെ ആശ ശരത്തിന് കമ്പനിയുമായി ബന്ധമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് എസ്പിസി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് പങ്കുവച്ചുകൊണ്ടാണ് ആശ ശരത്തിന്റെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നന്ദി....സ്‌നേഹിച്ചവര്‍ക്ക് ഒപ്പം നിന്നവര്‍ക്ക്. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് നടത്തിയ നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയംകൊണ്ടെഴുതിയ നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താല്‍പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയും കൂടെയുണ്ടാകണം.സ്‌നേഹത്തോടെ..ആശാ ശരത്ത്.- എന്നാണ് താരം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com